പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം : ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

പെഷവാര്‍ : പാകിസ്ഥാനിലെ പെഷവാറില്‍ പോലീസ് വാഹനവ്യൂഹനത്തിന് നേരെ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു

പെഷവാര്‍ പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അഷറഫ് നൂറും സുരക്ഷ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

പോലീസ് വാഹനവ്യൂഹത്തിലേക്ക് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് കയറ്റിയാണ് സ്‌ഫോടനം നടത്തിയതെന്ന് പെഷവാര്‍ പോലീസ് ഓഫീസര്‍ താഹിര്‍ ഖാന്‍ പറഞ്ഞു.
എന്നാല്‍ ആക്രമണത്തില്‍ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Shares 514
Close