ഈജിപ്തില്‍ ഭീകരാക്രമണം : 235 പേര്‍ മരിച്ചു, 125 പേര്‍ക്ക് പരിക്ക്

കെയ്‌റോ :ഈജിപ്തില്‍  മുസ്ലീം പളളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 235 പേര്‍ കൊല്ലപ്പെട്ടു.125 പേര്‍ക്ക് പരിക്കേറ്റു.

ബിര്‍ അല്‍ അബെദ് നഗരത്തിലുളള അല്‍ റവ്ദ പളളിക്ക് നേരെയാണ് ആക്രമണമുണ്ടായത്.സ്‌ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഭീകരര്‍ പളളിയില്‍ ആരാധനയ്‌ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

എന്നാല്‍ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഈജിപ്റ്റ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

2013 മുതല്‍ ഈജിപ്റ്റ് ഭീകരവാദത്തിന്റെ പിടിയിലാണ്.ഇസ്ലാമിസ്റ്റ് നേതാവായിരുന്ന മൊഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് ഭീകരവാദം ഈജിപ്റ്റില്‍ ശക്തിപ്പെട്ടത്.

Close