സ്ത്രീധനം വാങ്ങാതെ വിവാഹിതരായി:ദമ്പതികള്‍ക്ക് നിതീഷ് കുമാറിന്റെ സമ്മാനം

പാട്ന :സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ച ദമ്പതികള്‍ക്ക് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്മാനം.ഇവരെ പാട്നയിലെ വീട്ടില്‍ ചെന്ന് കണ്ട് മുഖ്യമന്ത്രി വിവാഹ മംഗള ആശംസകള്‍ നേര്‍ന്നു.

മിശ്രവിവാഹിതരായ ഇവര്‍ സ്ത്രീധനം വാങ്ങാതെയാണ് വിവാഹം ചെയ്തത് എന്ന വിവരത്തെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ ഇവരെ സന്ദര്‍ശിച്ചത്.നവംബര്‍ 19 നാണ് ഇവര്‍ വിവാഹിതരായത്.

ഒക്ടോബര്‍ 2 നാണ് നിതീഷ് കുമാര്‍ സംസ്ഥാന വ്യാപകമായി സ്ത്രീധനത്തിനും ശൈശവ വിവാഹത്തിനുമെതിരെ ബോധവത്ക്കരണം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി നിരവധി ദമ്പതികളാണ് സ്ത്രീധനം തിരിച്ചു നല്‍കിയത്. ജോദ്പൂരില്‍ അദ്ധ്യാപകനായ ഹൃദ്യനാഥ് സിംഗ് സ്ത്രീധനമായി വാങ്ങിയ 4 ലക്ഷം രൂപ തിരിച്ചു നല്‍കിയിരുന്നു.

Close