കൊച്ചി : അക്രമത്തിനിരയായ നടിയെ ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ്. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ റിഹേഴ്സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്.മാത്രമല്ല നടൻ സിദ്ദിഖ് ഇതുമായി ബന്ധപ്പെട്ട് നടിയെ താക്കീത് ചെയ്തിരുന്നതായും പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
തന്റെ കുടുംബജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് നടിയാണ് കാരണമെന്ന ചിന്തയായിരുന്നു ഭീഷണിക്കു പിറകിൽ.നടന് സിദ്ദിഖും ഇതിന് സാക്ഷിയാണ്.
ദിലീപിന്റെ പങ്ക് സംശയിക്കുന്നതായി കേസിന്റെ തുടക്കത്തിൽ തന്നെ നടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞിരുന്നു.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് പുറത്ത് വന്നതോടെ ദിലീപിന്റെ പങ്കിനെ കുറിച്ച് വ്യക്തമായതായും നടിയുടെ സഹോദരന് മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.
അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും അന്വേഷണസംഘം കുറ്റപത്രത്തില്‍ പറയുന്നു.
നടിയെ ചൊല്പടിയില് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനിയോട് ദിലീപ് ആവശ്യപ്പെട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു