തൃശൂര്‍ : സിപിഎം ആക്രമണത്തില്‍ തൃശൂരില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്ത്തകന് സതീശന്റെ ഭൗതിക ദേഹം നാളെ ഉച്ചയ്ക്ക് സംസ്കരിക്കും . ഇന്നലെ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സതീശന് ഇന്ന് രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയിലും കയ്പ്പമംഗലം നിയോജകമണ്ഡലത്തിലും ബി ജെ പി ഹര്ത്തല് ആചരിക്കും .
പട്ടിക വിഭാഗക്കാരനായ സതീശന് ദിവസങ്ങള്‍ക്കു മുന്‍പ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു . സതീശനെ സിപിഎം അക്രമികള്‍ ഓടിച്ചിട്ട് തല്ലിക്കൊല്ലുകയായിരുവെന്ന് സതീശന്റെ സഹോദരന് വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണമാണ് സതീശന്റെ കൊലപാതകമെന്ന് പട്ടിക ജാതി മോര്‍ച്ച ആരോപിച്ച് . സതീശന്റെ മരണം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും പട്ടിക ജാതി മോര്‍ച്ച ആവശ്യപ്പെട്ടു.