ഡോന്‍ഗ്വാന്‍ : ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മലയാളി അത്ലറ്റ് ടി.ഗോപി.
വയനാട്ടുകാരനായ ഗോപി രണ്ടു മണിക്കൂറും 15 മിനിറ്റും 48 സെക്കന്റും കൊണ്ടാണ് സ്വര്‍ണം സ്വന്തമാക്കിയത്.ഉസ്ബെക്കിസ്ഥാന്റെ പെട്രോവ് ആന്ദ്രെയ്ക്ക് വെളളിയും മംഗോളിയയുടെ ടി.ബ്യാംബജാവിന് വെങ്കലവും നേടി.
1000 മീറ്റര്‍ ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഗോപി കഴിഞ്ഞ വര്‍ഷമാണ് ചുവട് മാറ്റി മാരത്തണില്‍ പങ്കെടുക്കുവാന്‍ ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷം മുംബൈ മാരത്തണില്‍ ഗോപി അരങ്ങേറ്റം കുറിച്ച് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നു.
2:15 :25 ആണ് ഗോപിയുടെ മികച്ച സമയം.റിയോ ഒളിമ്പിക്സിലാണ് ഗോപി മികച്ച സമയം കുറിച്ചത്.