തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്കും ഹിന്ദുകള്‍ക്കും ഐഎസ് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ച് പോലീസ്.എന്നാല്‍ ഇതില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഐഎസിന്റേത് എന്ന് അവകാശപ്പെടുന്ന നിരവധി സന്ദേശങ്ങളാണ് ദിനംപ്രതി സമൂഹികമാദ്ധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.ഇത്തരം സാഹചര്യങ്ങളില്‍ ഒരു മുന്‍കരുതല്‍ എന്നോണം സന്ദേശങ്ങളുടെ വിശ്വാസ്യത പരിശോധിക്കുകയും ബന്ധപ്പെട്ട മേഖലയ്ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.
ഇത് ദിവസേന ഉളള നടപടികളുടെ ഭാഗം മാത്രമാണ് ഇതില്‍ ഉത്കണ്ഠപെടേണ്ട ആവശ്യമില്ലെന്നും പോലീസ് അറിയിച്ചു.
റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന മുസ്ലീം മതവിഭാഗത്തിലല്ലാത്ത യാത്രക്കാര്‍ക്ക് കുടിക്കാന്‍ നല്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതിന് ഇസ്ളാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിട്ടുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ജാഗ്രത സന്ദേശം എത്തിയിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ എസ്ഐ റെയില്‍വേ പോലീസ് സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്ക് അയച്ച കത്ത് പുറത്തായിരുന്നു.ഈ സാഹചര്യത്തിലാണ് വിശദീകരങ്ങളുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്