തിരുവനന്തപുരം: അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് 50 ലക്ഷം രൂപയുടെ പൂജാപാത്രങ്ങള്‍ സമര്‍പ്പിച്ചു.
നിവേദ്യങ്ങള്‍ തയ്യാറാക്കാനും അവ പകരാനുമുളള പാത്രങ്ങളാണ് സമര്‍പ്പിച്ചത്.വലിയ വാര്‍പ്പ്,ഓട്ടുരളി,വെങ്കലത്തില്‍ നിര്‍മ്മിച്ച നിലവാതില്‍, അപ്പക്കാര,പൂജയ്ക്കുളള വെളളിപ്പാത്രങ്ങള് എന്നിവ ക്ഷേത്രത്തിന് സമര്‍പ്പിച്ച ശേഖരത്തിലുണ്ട്.
നിലവില്‍ കാലപ്പഴക്കം ചെന്ന പാത്രങ്ങളാണ് ക്ഷേത്രത്തില്‍ ഉപയോഗിച്ചിരുന്നത്.രണ്ട് വാഹനങ്ങളിലാണ് പുതിയ പാത്രങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചത്.മാന്നാറിലെ വെങ്കല നിര്‍മ്മാണ മേഖലയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേകം തയ്യാറാക്കുകയായിരുന്നു പാത്രങ്ങള്‍.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.രതീശന് പാത്രങ്ങള്‍ ഏറ്റുവാങ്ങി.തന്ത്രി തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട് പാത്രങ്ങള്‍ ദേവന് സമര്‍പ്പിച്ചു.