തിരുവനന്തപുരം : തലയ്ക്ക് സ്ഥിരതയുളളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം പോവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.സിപിഐ കോണ്‍ഗ്രസില്‍ ചേരാനുളള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്ഷണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി സഖ്യമെന്ന തരത്തിലുളള വാര്‍ത്ത സത്യമല്ല.2018 ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും.അതിന് വേണ്ട രാഷ്ട്രീയ പ്രമേയത്തിന് രൂപം നല്‍കുന്നത് ജനുവരി എട്ട്,ഒമ്പത്,പത്ത് തിയതികളില്‍ വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടി നാഷണല്‍ എക്സിക്യൂട്ടീവും നാഷണല്‍ കൗണ്‍സിലുമാണ്.അങ്ങനെ ഒരു രേഖ ഞങ്ങള്‍ തയ്യാറാക്കിയാല്‍ ഒട്ടും വൈകാതെ തന്നെ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പുറത്തുവന്നത് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് മാത്രമാണെന്നും അത് പാര്‍ട്ടിയുടെ അഭിപ്രായമായി കാണാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു