തൃശൂര്‍ : ബിജെപി പ്രവര്ത്തകന് സതീശന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.പൊതുവേ സമാധാനപരമാണ് ഹര്‍ത്താല്‍.
ആറ് മാസം മുമ്പാണ് സതീശന്റെ നേതൃത്വത്തില്‍ 20 പേര് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.ഇതിന്റെ വൈരാഗ്യം മൂലമാണ് സിപിഎമ്മുകാര്‍ കഴിഞ്ഞ ദിവസം ഇവരെ അക്രമിച്ചത്.സംഘര്‍ഷത്തിനിടയില്‍ തടസം പിടിക്കാനെത്തിയതായിരുന്നു സതീശന്.സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.
സതീശന് ആശുപത്രിയില്‍ മരിച്ചതറിഞ്ഞ് പ്രാദേശിക സിപിഎം നേതാക്കള്‍ ധനസഹായവുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.എന്നാല്‍ വീട്ടുകാര്‍ അവരെ ആട്ടി പുറത്താക്കുകയാണ് ഉണ്ടായത്.
തൃശൂര്‍ ഗുരുവായൂരില്‍ ബിജെപി പ്രവര്‍ത്തകനായ ആനന്ദനെ സിപിഎമ്മുകാര്‍ കൊല്ലപ്പെടുത്തി അധിക നാള് കഴിയുന്നതിന് മുമ്പാണ് അടുത്ത കൊലപാതകം.