നിലമ്പൂര്‍ : പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ റവന്യുവകുപ്പ് അന്വേഷണം തുടങ്ങി.അനധികൃതമായി ഭൂമി സമ്പാദിച്ചെന്ന കേസിലാണ് അന്വേഷണം.
അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് റവന്യൂ സെക്രട്ടറി നിര്‍ദ്ദേശം നല്കി.നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ എംഎല്‍എയ്ക്കെതിരെ ആദായനികുതി വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
പി.വി അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 207 ഏക്കര്‍ ഭൂമിയാണ് എംഎല്‍എയുടെ പേരില്‍ ഉളളത്.എന്നാല്‍ ഇത് പാരമ്പര്യ സ്വത്തല്ല.വരുമാനമില്ലെങ്കില്‍ എങ്ങനെ എംഎല്‍എ ഭൂമി വാങ്ങിക്കുട്ടിയെന്നതിലാണ് അന്വേഷണം.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നികുതി അടവ് സംബന്ധിച്ച വിവരങ്ങളില്‍ പ്രതിവര്‍ഷം നാല് ലക്ഷം രൂപയേ വരുമാനമുളളുവെന്നാണ് എംഎല്‍എ അവകാശപ്പെടുന്നത്.