കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് കൈപ്പറ്റാൻ അങ്കമാലി മജിസ്ട്രേറ് കോടതിയിലെത്തി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് കരാമ ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഹൈക്കോടതി ദിലീപിന് അനുമതി നൽകിയിരുന്നു. തുടർന്നാണു പാസ്പോർട്ടിനായി ദിലീപ് കോടതിയിലെത്തിയത്. ഭാര്യ കാവ്യ മാധവന്, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് പോകുക.
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയും കുടുംബവും ഒപ്പമുണ്ടാകും.29 ന് നടക്കുന്ന ചടങ്ങിൽ നാദിർഷയുടെ അമ്മയാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്യുക.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് യാത്ര.