മെല്‍ബണ്‍: പുതുവത്സര ദിവസം ഭീകരാക്രമണത്തിന് പദ്ധതിയിട്ട 20 കാരനെ പോലീസ് പിടികൂടി.മെല്‍ബണിലാണ് ഇയാള്‍ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരുന്നത്.ഓസ്ട്രേലിയന്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സോമാലി വംശജനാണ് ഇയാള്‍.പരമാവധി വധ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്റര്‍നെറ്റിലൂടെ അല്‍ ക്വയ്ദയുടെ ലഘുഗ്രന്ഥം വായിച്ച ശേഷമാണ് ഇയാള്‍ ആക്രമണത്തിന് പദ്ധതിയിട്ടത്.ഇയാള്‍ക്ക് ഐഎസ് ബന്ധമുളളതായും പോലീസ് അറിയിച്ചു.
സിറ്റി സെന്ററിലെ ഫെഡറേഷന് സ്ക്വയറില്‍ ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ച് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കാനായിരുന്നു യുവാവ് പദ്ധതിയിട്ടിരുന്നത്.കഴിഞ്ഞ ജനുവരി മുതല്‍ പോലീസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയായിരുന്നു.