ഇടുക്കി:ചലച്ചിത്ര നടി തൊടുപുഴ വാസന്തി അന്തരിച്ചു.65 വയസായിരുന്നു.വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അസുഖത്തെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തൊടുപുഴയില്‍.
1976 മുതല്‍ സിനിമയില്‍ സജീവമായ വാസന്തി 400 ഓളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു.കൂടാതെ 16 ഓളം ടെലിവിഷന്‍ പരമ്പരകളിലും 100 ലധികം നാടകങ്ങളിലും വേഷമിട്ടു.നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ഫിലിം ക്രിട്ടിക്ക് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കെ ജി ജോര്‍ജ്ജിന്റെ ‘യവനിക’ എന്ന സിനിമയിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സിനിമയില്‍ കൂടുതല്‍ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തിയത്.തുടര്‍ന്ന് മലയാളത്തിലെ നിരവധി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ വാസന്തി വേഷമിട്ടു.