ബേണ്‍ : സ്വിറ്റ്സര്‍ലാന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി രാജ്യത്തെ ഉന്നതാധികാര സഭാംഗമായി ഒരു മലയാളി.തലശ്ശേരിയില്‍ നിന്ന് ദത്തെടുക്കപ്പെട്ട നിക്ക് ഗൂഗ്ഗറാണ് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
ശൈത്യകാലസമ്മേളനത്തിന്റെ ആരംഭത്തില്‍ തന്നെ നിക്ക് ഗൂഗ്ഗര്‍ സത്യപ്രതിജ്ഞ ചെയ്തു.സ്വിറ്റ്സര്‍ലാന്റില്‍ പ്രസിഡന്റ് അടക്കമുളള ഏഴ് പ്രധാന ഭരണ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നത് 246 പേര് അടങ്ങുന്ന സ്വിസ് പാര്‍ലമെന്റ് ആണ്.
ഇന്ത്യയും സ്വിറ്റ്സര്‍ലാന്റും തമ്മിലുളള സൗഹൃദത്തിന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന വേളയില്‍ സ്വിറ്റ്സര്‍ലാന്റിലെ പ്രധാന ഏഴ് പദവികളില്‍ ഒന്നില്‍ മലയാളിയായ നിക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
1970 മെയ് ഒന്നിനാണ് തലശ്ശേരിയില്‍ നിന്ന് സ്വിസ്സ് കുടുംബം നിക്കിനെ ദത്തെടുക്കുന്നത്