വാഷിംഗ്ടണ്‍ ഡിസി : റെക്സ് ടില്ലേര്‍സണിനെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.യുഎസ് മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.
ടില്ലേര്സണിനു പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നിയമിക്കും.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജൂലൈയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ മന്ദബുദ്ധിയെന്ന് ടില്ലേര്സണ് വിശേഷിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ടില്ലേര്സണ് ഇക്കാര്യം നിഷേധിച്ചു.
ഉത്തരകൊറിയന്‍ വിഷയത്തില്‍ ട്രംപും ടില്ലേര്‍സണും വിരുദ്ധ നിലപാടാണ് എടുത്തിരുന്നത്.ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തുന്നുണ്ട് എന്ന് ടില്ലേര്സണ് അറിയിച്ചതിന് പിന്നാലെ റോക്കറ്റ് മനുഷ്യനുമായി ചര്‍ച്ച നടത്തി സമയം പാഴാക്കുകയാണ് ടില്ലേര്സണ് എന്ന് ട്രംപ് പ്രതികരിച്ചിരുന്നു.ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു.