വീണ്ടും മലയാളം പാടി സിവ ധോണി; ഇത്തവണ കണികാണും നേരം

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ അദ്വൈതത്തിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടി മലയാളികളെ ഞെട്ടിച്ച ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവ ധോണി മലയാളികളെ വീണ്ടും ഞെട്ടിക്കാനെത്തി.

ഇത്തവണ കണികാണും നേരം എന്ന ഭക്തിഗാനം ആലപിച്ചുകൊണ്ടാണ് സിവ എത്തിയിരിക്കുന്നത്. സിവയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൌണ്ടിലാണ് പുതിയ വീഡിയോ വന്നിരിക്കുന്നത്.

മലയാളത്തിലെ കടുകട്ടി വാക്കുകൾ അനായാസം ആലപിക്കുന്ന സിവയുടെ പാട്ടുകേട്ടാൽ അവൾ മലയാളി കുട്ടിയാണോ എന്ന് വരെ തോന്നിപ്പോകും.

ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന തലക്കെട്ടോടെയാണ് സിവയുടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാട്ടിന്റെ ഇടക്ക് ചുമയ്‌ക്കുന്നുണ്ടെങ്കിലും വലിയ ആവേശത്തോടെ തന്നെയാണ് സിവ പാട്ടുപാടുന്നത്.

സിവ ആദ്യമായി ആലപിച്ച അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം ധോണിയായിരുന്നു സാമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പാട്ട് വൈറലായതോടെ അമ്പലപ്പുഴ ക്ഷേത്രത്തിലെ അടുത്ത ഉത്സവത്തിന് പങ്കെടുക്കുവാൻ ശിവയ്‌ക്ക് ക്ഷണം ലഭിച്ചിരുന്നു.

ഒപ്പം ലോക പ്രശസ്തമായ അമ്പലപ്പുഴ പാൽപ്പായസം സിവയ്‌ക്ക് എത്തിച്ച് നൽകാനും ക്ഷേത്രം ഭരണസമിത് തീരുമാനിച്ചിരുന്നു.

കുഞ്ഞു സിവയുടെ പുതിയ പാട്ടിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Shares 12K
Close