സിയൂള്‍ : ബാലിസ്റ്റിക് മിസൈലിന്റെ വിഷേപണ പരീക്ഷണ വിജയം ആഘോഷമാക്കി ഉത്തരകൊറിയ.സംഘം ചേര്‍ന്ന് നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ജനങ്ങള്‍ ആഘോഷങ്ങളില്‍ പങ്ക് ചേര്‍ന്നത്.
അമേരിക്കയുടെ ഏതു ഭാഗത്തും എത്തിപ്പെടാവുന്നതെന്ന് അവകാശപ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ്-15 ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചത്.ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളോടുളള അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.
എന്നാല്‍ ഉത്തരകൊറിയയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയിരുന്നു. ഇവയെല്ലാം അവഗണിച്ചാണ് ഉത്തരകൊറിയ ആഘോഷ പരിപാടികള്‍ ഒരുക്കിയത്.
ഉത്തരകൊറിയയുടെ ശക്തി ലോകത്തിന് മനസ്സിലാക്കികൊടുത്ത മിസൈല്‍ വിക്ഷേപണത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.അത് ഞങ്ങള്‍ ആഘോഷിക്കുന്നു എന്ന ബാനറുകളുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്