അങ്കരാജ്യത്തെ ജിമ്മന്‍മാരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി.പേര് കൊണ്ട് തന്നെ ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രവീണ്‍ നാരായണനാണ്.

സമൂഹ മാദ്ധ്യമങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയ യുവ ഗായകന്‍ വൈഷ്ണവ് ഗിരീഷ് മലയാളത്തില്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രൂപേഷ് പീതാംബരനാണ്.ആനന്ദം സിനിമയിലൂടേ ശ്രദ്ധേയ ആയ വിനീതാ കോശിയാണ് നായിക.

ഡോ.റോണി, രാജീവ് പിള്ള, സുദേവ് നായര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, എന്നിവര്‍ രൂപേഷ്പീതാംബരനോടൊപ്പം അങ്കരാജ്യത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.

ഡി ക്യു ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാന്‍ സുജിത് വാസുദേവിനോടൊപ്പം അസ്സോസിയേറ്റ് ആയിരുന്ന ജിക്കു ജേക്കബ് പീറ്റര്‍ ആണ് നിര്‍വഹിക്കുന്നത്.

Shares 199
Close