ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ ഇ ത്വയ്ബ സ്ഥാപകനുമായ ഹാഫീസ് സയിദ് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങന്നതായി റിപ്പോര്‍ട്ട്.
2018 ല്‍ നടക്കുന്ന പാക്കിസ്ഥാന് പൊതുതിരഞ്ഞെടുപ്പില്‍ മിലി മുസ്ലീം ലീഗിന്റെ(എംഎംഎല്‍) സ്ഥാനാര്‍ഥിയായി ഹാഫിസ് സയിദ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്വാതന്ത്ര്യത്തിനായി പോരാടുന്ന കശ്മീരികള്‍ക്ക് വേണ്ടിയാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതെന്ന് ഹാഫിസ് സയിദ് പറഞ്ഞു.
വീട്ടുതടങ്കലിലായിരുന്ന ഹാഫിസ് സയിദിനെ കഴിഞ്ഞ ദിവസം തെളിവുകളുടെ അഭാവം ചുണ്ടിക്കാട്ടി പാക്കിസ്ഥാന് കോടതി വെറുതെ വിട്ടിരുന്നു.തടവില്‍ നിന്ന് മോചിതനായ ഉടന്‍ തന്നെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഹാഫിസ് സയിദ് പുറത്ത് വിട്ടിരുന്നു.
അതേസമയം ഹാഫിസ് സയിദിനെ മോചിപ്പിച്ചതിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി രംഗത്ത് വന്നിരുന്നു.