ഭഗവാൻ കൃഷ്ണൻ എന്നോട് പറഞ്ഞത് ; സംവിധായകൻ അലി അക്ബറിന്റെ പോസ്റ്റ് വൈറലാകുന്നു

നീ മുസ്ലീമായി അല്ലാഹുവിനെ വിളിച്ചോ ,എങ്കിലും ഞാൻ കൂടെയുണ്ട് എന്നു പറയുന്ന സാക്ഷാൽ ശ്രീകൃഷ്ണനെയാണ് തനിക്കിഷ്ടമെന്ന് തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രശസ്ത സംവിധായകൻ അലി അക്ബർ.

അലി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഭഗവാൻ കൃഷ്നോടുള്ള ആരാധന തുറന്നു പറഞ്ഞത്.തന്റെ വീടിന് കൃഷ്ണ കൃപ എന്നു പേരിട്ടതിനെ കുറിച്ച് തന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് ചില സംശയങ്ങളുണ്ട്.ഗീത പഠിക്കുമ്പോൾ മുസ്ലിമായ തനിക്കും സംശയം തോന്നി ഈ വിശ്വാസവുമായി എങ്ങിനെ മുന്നോട്ടു പോകാനാവും, പിന്നെ ചിന്തിച്ചു ഭഗവാൻ പറയുന്നത് നീ കുല ധർമ്മം പാലിക്കണം അഥവാ നീ മുസ്ലിമായി തന്നെ ജീവിക്കണമെന്നാണ് ആരാരോട് പ്രാർത്ഥിച്ചാലും കേൾക്കേണ്ടത് താനാണെന്നും പറയുന്നു.ഇത്രയ്ക്കും വിശാലമായി ഈശ്വരത്വത്തെ വിശകലനം ചെയ്ത ഏതു ദേവനുണ്ട് ഭൂവിൽ .

മുസ്ലിമായ എന്നെ മുസ്ലിമായി സ്നേഹിച്ച കൃഷ്ണൻ ,നീ എന്നെ മാത്രം വിശ്വസിക്കണമെന്ന് പറയാത്ത കൃഷ്ണനെ ഞാൻ വെറുക്കണോ ? ഇങ്ങനെ പോകുന്നു അലിയുടെ കുറിപ്പ്.

എന്തുകൊണ്ട് കൃഷ്ണൻ ?എന്റെ ചില ബന്ധുക്കൾക്ക് സംശയം, എന്തിനാണ് എന്റെ വീടിനു കൃഷ്ണ കൃപ എന്നു പേരിട്ടത് ?ഗുരുവായൂരിൽ എന്നെ ക…

Posted by Ali Akbar on Sunday, December 3, 2017

സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് അലി അക്ബറിന്റെ ഈ പോസ്റ്റിന് ലഭിക്കുന്നത്.

Shares 13K
Close