മുന്നറിയിപ്പ് നൽകിയില്ലെന്ന വാദം തെറ്റെന്ന് നിർമ്മല സീതാരാമൻ ; കാറ്റിന്റെ ഗതി വർധിക്കുന്തോറും സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം : ഓഖി ചുഴലികാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെ തള്ളി പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുകൾ നൽകിയിരുന്നതായി നിർമ്മല സീതാരാമൻ പറഞ്ഞു. 100 വർഷത്തിനിടെ ഇത്തരം ശക്തിയേറിയ കാറ്റ് ഉണ്ടായിട്ടില്ല.ശക്തമായ ന്യൂനമർദ്ദമാണെന്ന് മാത്രമാണ് ആദ്യം വിവരം ലഭിച്ചത്. പിന്നീടാണ് ശക്തമായ കാറ്റാണെന്ന് അറിയിപ്പ് വന്നത്. കാറ്റിന്റെ ശക്തി വർധിക്കുന്നതിനനുസരിച്ച് കൃത്യമായ മുന്നറിയിപ്പുകൾ സംസ്ഥാന സർക്കാരിന് നൽകിയിരുന്നു.

ഈ സമയത്ത് കുറ്റപ്പെടുത്തലുകൾ നടത്താതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.

Shares 10K
Close