കൊലയാളിയെയും ശവംതീനിയെയും ഞങ്ങൾക്ക് കാണേണ്ട; കേന്ദ്രമന്ത്രിയെ കണ്ടാൽ മതി; സംസ്ഥാന സർക്കാരിനെതിരെ തീരദേശവാസികൾ

തിരുവനന്തപുരം : ഓഖി ദുരന്തമുണ്ടായി നാലു നാൾ കഴിഞ്ഞിട്ടും തീരദേശവാസികളെ തിരിഞ്ഞു നോക്കാതിരുന്ന മുഖ്യമന്ത്രിക്കെതിരെയും അവരെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കുമെതിരെ ജനങ്ങളുടെ പ്രതിഷേധം.

ഇന്ന് രാവിലെ തിരുവനന്തപുരം പൂന്തുറയിൽ കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധവുമായി തീരദേശവാസികൾ എത്തിയത്. ഞങ്ങൾക്ക് കൊലയാളി പിണറായിയെയും ശവംതീനി മെഴ്സിക്കുട്ടിയമ്മയെയും കാണേണ്ട, ഞങ്ങൾക്ക് കേന്ദ്രമന്ത്രിയെകണ്ടാൽ മതി എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമെത്തിയത്.

“മെഴ്സിക്കുട്ടിയും പിണറായിയും ഞങ്ങളുടെ മക്കളെ കൊന്നതാണ്. മെഴ്സിക്കുട്ടി ഇപ്പോൾ ഞങ്ങളുടെ ശവം തിന്നാൻ വന്നതാണ്. ഞങ്ങൾക്ക് അവരെ കാണേണ്ട ഞങ്ങൾക്ക് കേന്ദ്രമന്ത്രിയെ കണ്ടാൽമതി ഞങ്ങളുടെ വേദനകൾ അവരോട് പറയണം. കേന്ദ്രമന്ത്രിയെ ഞങ്ങൾ സ്വീകരിക്കാം.”

“മന്ത്രിയായിരിക്കാൻ യാതൊരു അർഹതയുമില്ലാത്ത ആളാണ് മെഴ്സിക്കുട്ടി. പിണറായിക്ക് മുഖ്യമന്ത്രിയായിരിക്കാനും അർഹതയില്ല. ഇവിടുന്ന് നാല് കിലോമീറ്റർ ദൂരത്തിൽ മാത്രമുള്ള മുഖ്യമന്ത്രിയ്ക്ക് പൂന്തുറയിൽ വരാനായില്ല. ഇങ്ങനെയൊരു മുഖ്യമന്ത്രിയെ ഞങ്ങൾക്ക് ആവശ്യമില്ല.” -തീരദേശവാസികൾ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റിൽ അകപെട്ട് ഉറ്റവരെ കാണാതെ കഴിഞ്ഞ നാലു ദിവസങ്ങളായി തീരം കണ്ണീരിലാണ്ടു കിടക്കുമ്പോഴും മുഖ്യമന്ത്രി തീരദേശം സന്ദർശിക്കാനോ, കാണാതായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ എത്തിയില്ല. ഒടുവിൽ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനെത്തുടർന്നാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ദുരിതമേഖലയില്‍ എത്തിയത്.

എന്നാൽ വിഴിഞ്ഞത്തും പൂന്തുറയിലും ശക്തമായ പ്രതിഷേധവുമായാണ് നാട്ടുകാർ രംഗത്തെത്തിയത്. പ്രതിഷേധത്തെത്തുടർന്ന് പൂന്തുറ സന്ദർശിക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

മുഖ്യമന്ത്രി സംസാരിച്ച് മടങ്ങുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും വാഹനത്തില്‍ അടിക്കുകയും ചെയ്തു. മൂന്നുമിനിറ്റോളം വാഹനം തടഞ്ഞുവച്ചു. മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്‍ കയറാനായില്ല. പിന്നീട് മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ്  കയറിലായിരുന്നു മുഖ്യമന്ത്രി മടങ്ങിയത്.

 

കൊലയാളിയെയും ശവംതീനിയെയും ഞങ്ങൾക്ക് കാണേണ്ട;

കൊലയാളിയെയും ശവംതീനിയെയും ഞങ്ങൾക്ക് കാണേണ്ട; കേന്ദ്രമന്ത്രിയെ കണ്ടാൽ മതി; സംസ്ഥാന സർക്കാരിനെതിരെ തീരദേശവാസികൾ.

Posted by Janam TV on Monday, December 4, 2017

Shares 12K
Close