ഡൽഹി ടെസ്റ്റ്; ശ്രീലങ്കയ്ക്ക് 410 റൺസ് വിജയലക്ഷ്യം

ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 410 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. 163 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ വേഗത്തിൽ ലീഡ് 400 കടത്തുകയായിരുന്നു.

ശിഖർ ധവാൻ, രോഹിത് ശർമ്മ, ചേതേശ്വർ പൂജാര, നായകൻ വിരാട് കോഹ് ലി എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ സ്കോറിംഗ് വേഗത്തിലാക്കിയത്.

ഒന്നാം ഇന്നിംഗ്സിൽ ലങ്ക 373 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ന് രാവിലെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് 17 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച വിക്കറ്റും നഷ്ടപ്പെടുകയായിരുന്നു. 164 റൺസ് നേടിയ നായകൻ ദിനേശ് ചണ്ഡിമലിന്റെ വിക്കറ്റാണ് നഷ്ടമായത്.

നേരത്തെ ഇന്ത്യ 7 വിക്കറ്റിന് 536 റൺസെന്ന നിലയിൽ ഒന്നാം ഇന്നിംഗ്‍സ് ഡിക്ലയർ ചെയ്തിരുന്നു. തുടർച്ചയായ രണ്ടാം ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയ നായകൻ വിരാട് കോഹ്‍‍‍ലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 238 പന്തിൽ നിന്നായിരുന്നു കോഹ്‍ലി ഇരട്ട സെഞ്ച്വറി തികച്ചത്. മുരളി വിജയ് 155 ഉം രോഹിത് ശർമ 65 ഉം റൺസ് എടുത്തു.

Shares 593
Close