ഓഖി ദുരിതാശ്വാസം; ഉത്തർപ്രദേശ് സർക്കാർ 5 കോടി രൂപ നൽകി

ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചവർക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉത്തർപ്രദേശ് സർക്കാർ 5 കോടി രൂപ നൽകി.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.

ചുഴലിക്കാറ്റ് ദുരന്തം ഉണ്ടായ ലക്ഷദ്വീപിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ചു കോടി രൂപയുടെ സംഭാവന നല്‍കിയത്.

Shares 19K
Close