റോക്ക് സംഗീത ഇതിഹാസം ജോ​ണി ഹാ​ല്ലി​ഡേ അ​ന്ത​രി​ച്ചു.

പാ​രീ​സ്: ഫ്ര​ഞ്ച് റോ​ക്ക് ആ​ൻ​ഡ് റോ​ൾ സം​ഗീ​ത ഇ​തി​ഹാ​സ​വും അ​ഭി​നേ​താ​വു​മാ​യ ജോ​ണി ഹാ​ല്ലി​ഡേ(74) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​റെ നാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

റോ​ക്ക് ആ​ൻ​ഡ് റോ​ൾ സം​ഗീ​തം ഫ്രാ​ൻ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ സം​ഗീ​ത​ജ്ഞ​നാ​യി​രു​ന്നു ജീ​ൻ ഫി​ലി​പ്പി സ്മെ​റ്റ് എ​ന്ന ജോ​ണി ഹാ​ല്ലി​ഡേ. 1960ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഹ​ലോ ജോ​ണി’യാണ് ആദ്യ സംഗീത ആൽബം. 1961ൽ ​പു​റ​ത്തി​റ​ങ്ങി​യ ലെ​റ്റ്സ് ട്വി​റ്റ്സ് എ​ഗൈ​ൻ അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ പ്ര​ശ​സ്ത​നാ​ക്കി.
1997ൽ ​ഫ്ര​ഞ്ച് സ​ര്‍​ക്കാ​റി​ന്‍റെ “ഷെ​വ​ലി​യ​ർ ഓ​ഫ് ദി ​ലീ​ജി​യ​ന്‍ ഓ​ഫ് ഹോ​ണ​ര്‍’ ബ​ഹു​മ​തി ല​ഭി​ച്ചു.

Close