ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം തകർത്തു ; രണ്ടു പേർ പിടിയിൽ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വധശ്രമവുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഡൗണിങ് സ്ട്രീറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് റിപ്പോർട്ട്.

തെരേസ മേയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ബ്രിട്ടീഷ് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് തകർത്തതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 12 മാസത്തിനിടയില്‍ ഒമ്പതു തവണ തെരേസ മേയ്‌ക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Close