ഡൽഹി ടെസ്റ്റ് സമനിലയിൽ; ഇന്ത്യക്ക് പരമ്പര

ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക്. ഡൽഹിയിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെ പരമ്പര ഇന്ത്യ 1 – 0ന് സ്വന്തമാക്കി.

ഇതോടെ തുടർച്ചയായ ഒൻപത് ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ നേട്ടത്തിനൊപ്പം കോഹ്‌ലിയും സംഘവുമെത്തി.

410 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക അഞ്ച് വിക്കറ്റിന് 299 റൺസ് എടുത്തു നിൽക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സെഞ്ച്വറി നേടിയ ധനഞ്ജയ ഡിസിൽവയുടേയും അർദ്ധ സെഞ്ച്വറി നേടിയ റോഷൻ സിൽവയുടേയും ചെറുത്തുനിൽപ്പാണ് ലങ്കയ്ക്ക് സമനില സമ്മാനിച്ചത്.

Shares 764
Close