കിടിലം കൊള്ളിക്കാൻ അപ്പാച്ചെ RR310

ബൈക്ക് പ്രേമികളുടെ മനം കവർന്ന് ടിവിഎസ് അപ്പാച്ചെയുടെ പുതിയ സ്പോർട്സ് ബൈക്ക് പുറത്തിറങ്ങി . ആർ.ആർ 310 എന്ന പേരിലാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത് .312 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 310 ന്റെ കരുത്ത്.

0 മുതൽ 60 സെക്കൻഡിലെത്താൻ വെറും 2.93 സെക്കൻഡ് മാത്രമാണ് ആർ.ആറിനു വേണ്ടത്. 2016 ഓട്ടോ എക്സ്പോയിൽ അകുല 310 റേസ് ബൈക്ക് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ബൈക്കാണിത്.

വലിയ വിൻഡ് സ്ക്രീനും എയറോ ഡൈനാമിക് ലുക്കും സ്പ്ളിറ്റ് ഹെഡ് ലാമ്പും ബൈക്കിന്റെ പ്രധാന ആകർഷണമാണ്. ആകർഷകമായ ടെയിൽ ലാമ്പും ആർ.ആർ 310 നെ വേറിട്ടതാക്കുന്നു. ആറു സ്പീഡ് ഗിയർബോക്സാണ് ബൈക്കിനുള്ളത്.

മുൻപിലും പിറകിലും ഡിസ്ക് ബ്രേക്ക് . വീതിയുള്ള ട്യൂബ്‌ലസ് ടയർ ( മുൻപിൽ 110/70 – പിറകിൽ 150/60 ) പിറകിൽ മോണോ സസ്പെൻഷൻ എന്നിവ ബൈക്കിന്റെ മറ്റ് പ്രത്യേകതകളാണ്. ഡ്യുവൽ ചാനൽ ആന്റിലോക്ക് ബ്രേക്കിംസ് സിസ്റ്റവും ബൈക്കിനുണ്ട് .

മണിക്കൂറിൽ 160 കിലോമീറ്റർ സ്പീഡിൽ കുതിക്കാൻ ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടിവിഎസിന്റെ ബൈക്ക് ചരിത്രത്തിൽ വഴിത്തിരിവുണ്ടാൻ ആർ.ആറിനു കഴിയുമെന്നാണ് കമ്പനിയുടെ നിഗമനം.

കാവസാക്കി നിൻജ 300, കെടിഎം ആർ.സി 390, ബെനെലി 302 ആർ , യമഹ ആർ 3 തുടങ്ങിയ ബൈക്കുകളോടാകും ആർ.ആർ 310 മത്സരിക്കുക. 2.05 ലക്ഷമാണ് എക്സ് ഷോറൂം വില

Shares 689
Close