ആധാർ ബന്ധിപ്പിക്കൽ ;അവസാന തീയതി മാർച്ച് 31 വരെ നീട്ടും

ന്യൂ‍ഡൽഹി∙ ബാങ്ക് അക്കൗണ്ടും വിവിധ സർക്കാർ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സർക്കാർ. നിലവിൽ ഡിസംബർ 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2018 മാർച്ച് 31 വരെയാക്കുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

ഇനിയും ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്കാണ് സമയ പരിധി നീട്ടി നല്‍കിയത്.
മൊബൈൽ ഫോൺ നമ്പരും,ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി ആറ് തന്നെയായിരിക്കും. കാലാവധി ദീർഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചു.

Shares 494
Close