ഓഖി : സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പുന:പരിശോധിക്കണം

തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പുന:പരിശോധിക്കണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ളവരുമായി ആലോചിച്ചു വേണം പുനരധിവാസ പദ്ധതി നടപ്പക്കേണ്ടത്.

ദുരന്തത്തിന്റെ പ്രാരംഭഘട്ടം മുതൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമായിരുന്നു.പുനരധിവാസ പാക്കേജിന്റെ കാര്യത്തിൽ ഈ നിലപാട് തുടർന്നാൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് ലത്തീന്‍ രൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടും അത് ഉചിത സമയത്ത് മത്സ്യതൊഴിലാളികൾക്ക് നല്‍കുന്നതില്‍ സർക്കാർ പരാജയപ്പെട്ടതാണ് ഇത്ര വലിയ ദുരന്തത്തിനിടയാക്കിയത്.

സര്‍ക്കാര്‍ കാണിക്കുന്ന പുറം മോടികള്‍ കൊണ്ട് മത്സ്യത്തൊഴിലാളുകളുടെ വികാരത്തെ അധികനാള്‍ തണുപ്പിച്ച് നിര്‍ത്താന്‍ സാധിക്കില്ലെന്നും യൂജിന്‍ പെരേര അറിയിച്ചു

Shares 176
Close