മൂന്നാർ വിഷയത്തിൽ പി പ്രസാദ് ഹർജി നൽകിയത് പാർട്ടി തീരുമാന പ്രകാരമാണെന്ന് കാനം

തൊടുപുഴ: മൂന്നാർ വിഷയത്തിൽ സിപിഎം സംസ്ഥാന എക്സിക്യൂട്ടിവംഗം പി പ്രസാദ് ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകിയതിനെ സ്വാഗതം ചെയ്ത് കാനം രാജേന്ദ്രൻ. സിപിഐ നിലപാട് വ്യക്തമാക്കാനാണ് പാർട്ടി നിർദ്ദേശ പ്രകാരം ട്രൈബ്യൂണലിനെ സമീപിച്ചതെന്ന് പി പ്രസാദ് വ്യക്തമാക്കി.

മൂന്നാർ കയ്യേറ്റ വിഷയത്തിൽ പാർട്ടി തീരുമാന പ്രകാരമാണ് ഗ്രീൻ ട്രൈബ്യൂണലിൽ പി പ്രസാദ് ഹർജി നൽകിയതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇത്തരം പരമപ്രധാനമായ നിയമ നടപടികളിൽ പങ്കുചേരുക എന്നത് പാർട്ടിയുടെ കടമയാണെന്നും അദ്ദേഹം ഇടുക്കിയിൽ പറഞ്ഞു.

പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് മൂന്നാർ വിഷയത്തിൽ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതെന്ന്  പി പ്രസാദും പ്രതികരിച്ചു. കൂട്ടുകക്ഷി ഗവൺമെന്റ് നിലനിൽക്കുമ്പോൾ പരിമിതികളുണ്ട്. പാർട്ടിക്ക് പാർട്ടിയുടെ നിലപാട് വ്യക്തമാക്കാനാണ് ഹർജി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാർ വിഷയത്തിൽ സിപിഎമ്മിനെതിരെ സിപിഐ നിയമപരമായി തന്നെ രംഗത്ത് എത്തിയത് മുന്നണിക്കുള്ളിലെ സിപിഎം-സിപിഐ ചേരിപ്പോര് ഇനിയും രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.

Shares 291
Close