ആഘോഷങ്ങൾ ഒഴിവാക്കി ഇരുപത്തിരണ്ടാമത് ചലച്ചിത്രമേള

തിരുവനന്തപുരം: അനന്തപുരിയിൽ ദൃശ്യവിസ്മയത്തിന്‍റെ ഉത്സവനാളുകൾക്ക് നാളെ തിരിതെളിയും. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തുടക്കമാവും. മേളക്കായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു.

ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാകും ഇത്തവണ ചലച്ചിത്രോത്സവം നടത്തുകയെന്ന് സംഘാടകർ അറിയിച്ചു.

ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചാകും മേള ആരംഭിക്കുക. ബംഗാളി നടി മാധവി മുഖർജി, പ്രകാശ് രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കടുക്കും. തുടർന്ന് ഉദ്ഘാടന ചിത്രം “ദി ഇൻസൾട്ട്” പ്രദർശിപ്പിക്കും.

Close