സിപിഎം കയ്യേറ്റങ്ങളെ എതിർത്തിരുന്നില്ലെന്ന് മന്ത്രി എംഎം മണി

ന്യൂഡൽഹി: സിപിഎം ആദ്യകാലത്ത് കയ്യേറ്റങ്ങളെ എതിർത്തിരുന്നില്ലെന്ന് മന്ത്രി എംഎം മണി. ഇടുക്കിയിലെ കൈയ്യേറ്റങ്ങൾക്ക് മാറി മാറി വന്ന സർക്കാരുകൾക്ക് പങ്കുണ്ട്. കയ്യേറ്റക്കാരെ തടയാൻ അന്ന് കഴിയാത്തതു കൊണ്ടല്ലേ ഇടതു സർക്കാർ പഴി കേൾക്കുന്നതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.

മൂന്നാറിൽ ആളുകൾ വന്നതിനും കെട്ടിടങ്ങൾ വെച്ചതിനും ഏറിയും കുറഞ്ഞും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ടെന്ന് എംഎം മണി പറഞ്ഞു. കയ്യേറ്റക്കാരെ തടയാൻ അന്ന് കഴിയാത്തതു കൊണ്ടല്ലേ ഇടതു സർക്കാർ പഴി കേൾക്കുന്നതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.

അൻപതും അറുപതും വർഷം ജീവിച്ചവരോട് എങ്ങനെ ഇറങ്ങാൻ പറയും. മൂന്നാറിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും എംഎം മണി പറഞ്ഞു. ആദ്യകാലത്ത് പാർട്ടി കൈയ്യേറ്റങ്ങളെ എതിർത്തിരുന്നില്ല. ഇടുക്കിയിലെ കയ്യേറ്റങ്ങൾക്ക് മാറി മാറി വന്ന സർക്കാരുകൾക്ക് പങ്കുണ്ടെന്നും മന്ത്രി എം എം മണി പറഞ്ഞു.

പത്രക്കുറിപ്പ് ഇറക്കുന്നത് പോലെയല്ല കാര്യങ്ങൾ പ്രായോഗികമാക്കാൻ ബുദ്ധിമുട്ടകൾ ഉണ്ടെന്ന് സിപിഐ യെ പരോക്ഷമായി വിമർശിച്ചുകൊണ്ട് എം എം മണി പറഞ്ഞു. സിപിഐ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഐ വേറെ രാഷ്ട്രീയ പാർട്ടിയാണെന്നും വ്യത്യസ്ത നിലപാടുകൾ ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു.

1971നു മുൻപ് വട്ടവടയിൽ പട്ടയം ഉണ്ടായിരുന്നില്ലെന്നു സബ് കളക്ടർ പറഞ്ഞത് ശരിയല്ല. അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സിപിഐ മാത്രമാണെന്നും പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.

Shares 762
Close