ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കുന്നത് ദി ഇന്‍സള്‍ട്ടിലൂടെ

ഓഖി ദുരന്തത്തെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കി

ദി ഇന്‍സള്‍ട്ടിലൂടെ ഈ വര്‍ഷത്തെ മേളക്കാഴ്ച്ചയ്ക്ക് തുടക്കമാകം.ഇന്ന് വൈകിട്ട് 6 ന് നിശാഗന്ധിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതോടെ ഇൗ കൊല്ലത്തെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ലബനന്‍ ചിത്രമായ ദി ഇന്‍സള്‍ട്ട് സംവിധാനം ചെയ്തിരിക്കുന്നത് സിയാദ് ദൗയിരിയാണ്.

ഒരു ലബനന്‍കാരനും പലസ്തീന്‍കാരനും തമ്മിലുളള പ്രശ്‌നത്തെ തുടര്‍ന്ന് കോടതിമുറിയില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ഇന്‍സള്‍ട്ടിന്റെ സഞ്ചാരം.

സമകാലിക ബെയ്‌റൂട്ടില്‍ പലസ്തീന്‍ അഭയാര്‍ത്ഥിയായ യാസറും ലെബനീസ് കൃസ്ത്യാനിയായ ടോണിയും തമ്മിലുളള വാഗ്വാദം പരിതികളെ ലംഘിച്ച് വളരുന്നു.ടോണി താമസിക്കുന്ന കെട്ടിടത്തിലെ അഴുക്കുവെളളം ഒഴുകിപ്പോകുന്ന പൈപ്പ് നന്നാക്കാന്‍ യാസര്‍ എത്തിയപ്പോഴാണ് ഈ സംഭവം.

ഇത് കയ്യാങ്കളിയിലേക്കും കോടതി നടപടിയിലേക്കും എത്തുന്നു.തുടര്‍ന്ന് ഇത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന സംഭവമായി മാറുന്നു.കേസ് മാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ സമൂഹിക വ്യവസ്ഥ തന്നെ സ്‌ഫോടനാത്മകമാകുന്നു.

ഈ സംഭവങ്ങള്‍ ടോണിക്കും യാസറിനും തങ്ങളുടെ ജീവതങ്ങളേയും മുന്‍വിധികളേയും പുനഃപരിശോധിക്കേണ്ടി വരുന്നിടത്ത് ദി ഇന്‍സള്‍ട്ട് അവസാനിക്കുന്നു.

 

Close