രാജ്യത്തെ മികച്ച ജനകീയ ഇൻഫോറ്റൈൻമെന്റ് ടെലിവിഷൻ ചാനലിനുള്ള ഇൻഡിവുഡ് എക്സലൻസ് പുരസ്കാരം ജനം ടിവിക്ക്. ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിൽ ജനം ടിവി മാനേജിംഗ് ഡയറക്ടർ പി വിശ്വരൂപൻ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച വാർത്ത നിർവ്വഹണത്തിനുള്ള പുരസ്കാരത്തിന് ജനം ടിവി സ്പെഷ്യൽ കറസ്പോണ്ടന്റ് അനിൽ നമ്പ്യാർ അർഹനായി .