പനാജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. എഫ് സി ഗോവ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്.
ഗോവയ്ക്കായി ഫെറാൻ കൊറോമിനാസ് ഹാട്രിക് നേടി. 48,51,55 മിനിട്ടുകളിലാണ് കൊറോമിനാസ് ബ്ലാസ്റ്റേഴ്സ് വലകുലുക്കിയത്. മാനുവൽ ലാൻസറോട്ടിന്റെ വകയായിരുന്നു രണ്ട് ഗോളുകൾ.
മാർക്ക് സിഫ്നിയോസ്, ജാക്കിചന്ദ് സിംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ മടക്കിയത്.
നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലയും ഒരു തോൽവിയും ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ ജയിച്ച ബംഗളൂരൂ എഫ്സിയാണ് പട്ടികയിൽ ഒന്നാമത്.