ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി സൈന്യം പാകിസ്ഥാനില്‍ മിന്നല്‍ ആക്രമണം നടത്താന്‍ ആവശ്യപ്പെട്ടിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മൊഹന്‍ സിംഗ് അതിന് തയ്യാറായില്ലെന്ന് നരേന്ദ്രമോദി .നവ്ലാഖിയില്‍ ജനങ്ങളെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ഭീകരാക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താനാണ് വ്യോമ സേന പ്രധാനമന്ത്രിയെ സമീപിച്ചത്.എന്നാല്‍ മന്മോഹന് സിംഗ് അതിനുളള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.
ഉറി ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന് അതിര്‍ത്തിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ സര്‍ജിക്കല്‍ ട്രൈക്ക് നടത്തി.തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.ഇതിലൂടെ പാകിസ്ഥാന് കനത്ത പ്രഹരം ഏല്‍പ്പിക്കാനായി.ഇതാണ് യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും തമ്മിലുളള വ്യത്യാസമെന്നും മോദി പറഞ്ഞു.