ന്യൂയോർക്ക് : ന്യൂയോർക്കിലെ മാൻഹട്ടൺ ബസ് ടെർമിനലിൽ പൈപ്പ് ബോംബ് സ്ഫോടനം . സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കസ്റ്റഡിയിലാണ് . വേറെ ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്.
സ്ഫോടനത്തിനുപയോഗിച്ചത് പൈപ്പ് ബോംബാണെന്നാണ് പൊലീസ് നിഗമനം. ബസ് ടെർമിനൽ താത്കാലികമായി അടച്ചു. സ്ഫോടനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല