മലയാള സിനിമയിലെ അതുല്ല്യ പ്രതിഭ എം ജി സോമൻ ഓർമ്മയായിട്ട് ഇന്ന് ഇരുപത് വർഷം.
സോമൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ പലതും ഇന്നും മലയാളികളുടെ മനസിലും ,സ്വീകരണമുറികളിലും നിറഞ്ഞ് നിൽക്കുന്നു. എന്നാൽ സോമൻ ഓർമ്മയായതിൽ പിന്നെ അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ഭാര്യ സുജാത സോമനും മകളും കണ്ടിട്ടില്ല .
എം ജി സോമൻ ബാക്കിയാക്കിയ ഓർമ്മകൾ തിരുവല്ലയിലെ വീട്ടിൽ നിധിപോലെ സൂക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം