ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് കശ്മീരിൽ അഞ്ച് ജവാന്മാരെ കാണാതായി .ബന്ദിപ്പൂരില്‍ ബഗ്ദൂര്‍ ഖുറേസ് സെക്ടറില്‍ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജവാന്മാരെയും കുപ്വാരയില് രണ്ട് ജവാന്മാരെയുമാണ് കാണാതായത്.
മഞ്ഞുവീഴ്ച്ച ശക്തമായതിനാല്‍ തെരച്ചില്‍ നടത്താനും സാധിക്കുന്നില്ല.
കനത്ത മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടായതിനെത്തുടര്‍ന്ന് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിരിക്കുകയാണ്.
ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലും മുഗള്‍ റോഡിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
രണ്ടാം ദിവസവും കനത്ത മഞ്ഞുവീഴ്ച്ച തുടരുകയാണ്. കശ്മീരില്‍ മൈനസ് 3 ഡിഗ്രിയാണ് ഇപ്പോഴത്തെ താപനില.