കൊച്ചി: ആലുവയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മൂന്ന് മരണം. കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ രാജേന്ദ്രപ്രസാദ്, മകന് അരുൺ പ്രസാദ്, ചന്ദ്രന് നായർ എന്നിവരാണ് മരിച്ചത്.
പുലർച്ചെ നെടുമ്പാശ്ശേരിയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. വാഹനമോടിച്ചയാൾ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പൊലിസ് നിഗമനം.