തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഖി ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കും
സഹായധനം ഒരുമിച്ച് നൽകാൻ നടപടി സ്വീകരിക്കും. ക്ഷേമനിധി അംഗത്വമില്ലാത്തവർക്കും സഹായം നൽകും.കേന്ദ്രം എല്ലാ വിധ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുമെന്ന് പ്രതിരോധമന്ത്രി ഉറപ്പ് നൽകി. കേന്ദ്രസംഘം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.