ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശപരിധിയില്‍ വിമാന യാത്രക്കിടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) .ദേശീയ മാദ്ധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഐ എഫ് സി സംവിധാനം നടപ്പാക്കണമെന്ന ശുപാര്‍ശ രണ്ടുവര്‍ഷം മുമ്പേ തന്നെ വ്യോമയാന മന്ത്രാലയം നല്‍കിയിരുന്നു. എന്നാല്‍ ഏത് രീതിയില്‍ നടപ്പാക്കണമെന്ന സംശയത്തെ തുടര്‍ന്ന് ഇത് വിവിധമന്ത്രാലയങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
വിമാനയാത്രക്കിടെ ഐ എഫ് സി സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് ട്രായ് ചെയര്മാന് ആര് എസ് ശര്‍മ അറിയിച്ചു. ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ശര്‍മ പറഞ്ഞു.
ട്രായ് ഐ എഫ് സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ സ്വകാര്യ വിമാനസര്‍വീസുകള്‍ക്ക് അതിന് അനുസൃതമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ സാധിക്കും.