കൊച്ചി : ജിഷ വധക്കേസില്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ അമീറുല്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് വിധിക്കും. വിചാരണ നടത്തിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കുറ്റകൃത്യത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കണമെന്നും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം .
സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയാക്കിയ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. . സമൂഹത്തില്‍ ഏറ്റവും താഴെ സ്ഥാനമുള്ള സാധാരണക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി. ഇത് പരിഗണിച്ച് ജീവപര്യന്തം ശിക്ഷ മാത്രമേ നല്‍കാവൂ എന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രാവിലെ പതിനൊന്നു മണിക്ക് നടപടികൾ ആരംഭിക്കും.