അഹമ്മദാബാദ് : ഗുജറാത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു.പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ ഗാന്ധിനഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു.രാവിലെ എട്ടു മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
93 മണ്ഡലങ്ങളിലെ 25000 ത്തോളം ബൂത്തുകളിലായി 2.22 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും.
ഉത്തരഗുജറാത്തില്‍ ആറും മധ്യഗുജറാത്തില്‍ എട്ടും ജില്ലകള്‍ ഇതില്‍പ്പെടും.
8 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക