തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലെ ജനപ്രീതി നേടിയ ചിത്രം കണ്ടെത്താനുളള ഓഡിയന്‍സ് പോള്‍ ആരംഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പതിനാല് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ഇന്ന് (ഡിസംബര്‍ 14) രാവിലെ 10 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 2 മണിവരെ ഡെലിഗേറ്റുകള്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്.വോട്ടുകള്‍ ഐഎഫ്എഫ്കെയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ രേഖപ്പെടുത്താവുന്നതാണ്.
എന്നാല്‍ ഒരാള്‍ക്ക് ഒരു ചിത്രത്തിന് മാത്രമാണ് വോട്ട് ചെയ്യാന്‍ സാധിക്കുക.യൂസര്‍നെയിം പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഓഡിയന്‍സ് പോള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ലിസ്റ്റില്‍ നിന്ന് ഇഷ്ട സിനിമയ്ക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
കൂടാതെ 56070 എന്ന നമ്പറിലേക്ക് എസ്എംഎസ് മുഖേനെയും വോട്ട് ചെയ്യാവുന്നതാണ്.