കൊച്ചി : ജിഷവധക്കേസില്‍ കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീര്‍ ഉള് ഇസ്ലാം.
തനിക്ക് ഒന്നും അറിയില്ല.എന്തിനാണ് കേസില്‍ തന്നെ കുടുക്കിയതെന്നും അറിയില്ല.കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അമീര്‍ പറഞ്ഞു.കേസില്‍ കോടതി വിധി കേട്ട ശേഷം ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് അമീറിന്റെ പ്രതികരണം.
ജിഷവധ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി വിലയിരുത്തിയാണ് കോടതി അമീറിന് വധ ശിക്ഷ വിധിച്ചത്.കൊലപാതകം, മരണ കാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍,അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് അമീറിനെതിരെ കോടതി ചുമത്തിയിരിക്കുന്നത്.
കൂടാതെ പ്രതി സമൂഹത്തിലേക്ക് തിരിച്ചെത്തുന്നത് ഭീഷണിയാണെന്നും കോടതി കണ്ടെത്തി.