ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതവുമായ മധു കോഡ പ്രതിയായ കല്‍ക്കരി അഴിമതി കേസില്‍ വിധി ശനിയാഴ്ച പ്രഖ്യാപിക്കും
ഡല്‍ഹി സിബിഐ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്.പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസില്‍ പരമാവധി ശിക്ഷ ഇളവ് ചെയ്യണമെന്ന് മധു കോട കോടതിയില്‍ ആവശ്യപ്പെട്ടു.ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് താന്‍ എന്നും ചുണ്ടിക്കാട്ടിയാണ് ശിക്ഷയ്ക്ക് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്.
കല്‍ക്കരി മന്ത്രാലയം സെക്രട്ടറി എച്ച്.സി.ഗുപ്ത,ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ.കെ ബസു എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ക്രിമിനല്‍ ഗൂഢാലോചന,വഞ്ചന, അഴിമതി വകുപ്പുകള്‍ ആണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.