തിരുവനന്തപുരം : പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ കെ എസ് യു പ്രവർത്തകർ തമ്മിൽ തല്ലി. രണ്ടു പേർക്ക് കുത്തേറ്റതായി സൂചന.
ജില്ലാ സെക്രട്ടറി ആദേഷിനു കുത്തേറ്റു. പ്രവർത്തകനായ നജീമിനു തലയ്ക്കടിയേറ്റു.ഫെയ്സ്ബുക്കിൽ കമന്റിട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി നബീലാണ് കുത്തിയതെന്നാണു പരാതി.
ഗ്രൂപ്പു തർക്കമാണ് സംഘർഷത്തിനിടയാക്കിയതെന്ന് കരുതപ്പെടുന്നു.പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.